Indian Constitution
👉 ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻറെ ശില്പി - ജവഹർലാൽ നെഹ്‌റു
👉 ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ ആമുഖത്തിൻറെ ആശയം കടം കൊണ്ടിരിക്കുന്നത് - യു എസ് എ
👉 ജവഹർലാൽ നെഹ്‌റു നിയമനിർമ്മാണ സഭയിൽ ലക്ഷ്യ പ്രമേയം (Objective Resolution) അവതരിപ്പിച്ചതെന്ന് - 1946 ഡിസംബർ 13 (ആമുഖത്തിൻറെ ആദ്യ രൂപം)
👉 ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി, താക്കോൽ, ആത്മാവ്, തിരിച്ചറിയൽ കാർഡ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നത് - ആമുഖത്തെ
👉 ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - കെ എം മുൻഷി
👉 തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - എൻ എ പാൽക്കിവാല
👉 ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - ഏണസ്റ്റ് ബാർക്കർ
👉 ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചത് - താക്കൂർ ദാസ് ഭാർഗവ്
👉 ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്, താക്കോൽ എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത് - ജവഹർലാൽ നെഹ്‌റു
👉 ആമുഖം ഇന്ത്യയെ നിർവചിച്ചിരിക്കുന്നത് - പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക്
👉 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് - നാം ഭാരതത്തിലെ ജനങ്ങൾ (We the people of India)
👉 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര പ്രാവശ്യം തിരുത്തിയിട്ടുണ്ട് - ഒരു പ്രാവശ്യം (1976 ഇൽ 42 ആം ഭേദഗതി പ്രകാരം)
👉 42 ആം ഭേദഗതി പ്രകാരം ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ - സോഷ്യലിസ്റ്റ്, മതേതരത്വം, അവിഭാജ്യത
👉 ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏതു കേസിലാണ് - കേശവാനന്ദ ഭാരതി കേസ് (1973)
👉 ഭരണഘടനാ നിർമ്മാണസഭ ദേശീയ പതാകയെ അംഗീകരിച്ചത് - 1947 ജൂലൈ 22
👉 ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ചത് - 1950 ജനുവരി 24
👉 കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടനാ നിർമ്മാണസഭയായി മാറിയതെന്ന് - 1947 ആഗസ്റ്റ് 14 ന് (ആദ്യ സമ്മേളനം നവംബർ 17 ന്)
👉 ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സ്പീക്കർ - ജി വി മാവ് ലങ്കർ
👉 ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയെ നിയമിച്ചതെന്ന് - 1947 ആഗസ്റ്റ് 29
👉 ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണം - ഏഴ്
👉 ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയർമാൻ - ബി ആർ അംബേദ്‌കർ
👉 മൗലികാവകാശ, ന്യൂനപക്ഷ കമ്മറ്റി ചെയർമാൻ - സർദാർ പട്ടേൽ
👉 സ്റ്റീയറിംഗ് കമ്മറ്റി ചെയർമാൻ - രാജേന്ദ്ര പ്രസാദ്
👉 ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് - 1949 നവംബർ 26
👉 ഇന്ത്യൻ ഭരണഘടന നിലവിൽവന്നത് - 1950 ജനുവരി 26
👉 ദേശീയ നിയമദിനം - നവംബർ 26
👉 ഭരണഘടന തയ്യാറാക്കാനെടുത്ത സമയം - 2 വർഷം 11 മാസം 17 ദിവസം
👉 ഭരണഘടന തയ്യാറാക്കാനെടുത്ത സെഷനുകൾ - 11
👉 ഭരണഘടന തയ്യാറാക്കാൻ സമ്മേളിച്ച ദിവസങ്ങൾ - 165
Comments
Post a Comment